Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണു മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു


പയ്യന്നൂര്‍(www.evisionnews.in): ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണു മരിച്ച സംഭവം കൊലപാതകമാണെന്ന സൂചനെയ തുടര്‍ന്ന് സഹയാത്രികനായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട സ്വദേശി ഉല്ലാസ് മരിച്ച സംഭവത്തിലാണ് കൊല്ലം ആശ്രാമം സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെ കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് മാസം മുമ്പ് കണ്ണപുരത്തിനും പയ്യന്നൂരിനും ഇടയ്ക്ക് ഉല്ലാസ് ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ വീണു മരിച്ച സംഭവമാണ് കൊലപാതകമാണെന്ന സൂചനയിലേക്ക് നീങ്ങുന്നത്.

വീണു പരിക്കേറ്റ ഉല്ലാസിനെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്.അബോധാവസ്ഥയിലായിരുന്ന ഉല്ലാസ് മരിച്ചതിനെ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട സാക്ഷി എന്ന നിലയില്‍ ഈ യുവാവിനെ കണ്ണപുരം പോലീസ് മൊഴി എടുക്കാന്‍ ബന്ധപ്പെട്ടു. എന്നാല്‍ യുവാവ് പോലീസുമായി സഹകരിക്കാതെ ഒളിവില്‍ പോയി. ഇത് പോലീസില്‍ സംശയം ജനിപ്പിച്ചു.തുടര്‍ന്ന് അന്വേഷണം കാര്യക്ഷമമാക്കിയതോടെ ഉല്ലാസിന്റെ വീട്ടുകാര്‍ക്കും സംശയങ്ങളുണ്ടായി.കൊല്ലത്തും നിരീക്ഷണം ശക്തമാക്കിയ കണ്ണപുരം പോലീസ് സംഭവത്തിന് ശേഷം ആദ്യമായി ഈ യുവാവ് ഇന്നലെ കൊല്ലത്തെ വീട്ടിലെത്തിയപ്പോള്‍ കൊല്ലം ഈസ്റ്റ് പോലീസിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുകയായിരുന്നു. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞത്. ഇന്ന് രാവിലെ കൊല്ലം പോലീസ് കണ്ണപുരം പോലീസിന് യുവാവിനെ കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad