Type Here to Get Search Results !

Bottom Ad

നടുപ്പറമ്പിൽ പാപ്പച്ചൻ പ്രദീപ് കൽപന്ത് കളിയിലെ മറ്റൊരു കരുത്തമുത്ത്


കറുത്ത് മെലിഞ്ഞ നാണം കുണുങ്ങി പയ്യനെ ഓർമ്മയുണ്ടോ ? അതെ നമുക്ക് പ്രശസ്തിയുടെ കൊടുമുടിയിൽ വിചാരിക്കുന്നവരുടെ കൂടെ ഫോട്ടോ പിടിച്ചു പോസ്റ്റ് ചെയ്യാനും അവരെ പറ്റി വാതോരാതെ പറയാനും മാത്രേ ഇഷ്ടമുള്ളൂ. സോഷ്യൽ മീഡിയ വരുന്നതിനു മുൻപ് പത്രത്താളുകളിൽ നിറഞ്ഞു നിന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് ഞങ്ങളൊക്കെ എൻ പി എന്ന് വിളിക്കുന്ന നടുപ്പറമ്പിൽ പാപ്പച്ചൻ പ്രദീപ് എന്ന ഫുട്ബോളർ. കേരളം സന്തോഷ് ട്രോഫിയിൽ വൻ ശക്തിയായി നില നിന്നിരുന്ന 2000 ന്റെ തുടക്കത്തിൽ പ്രദീപ് ഇല്ലാത്ത ടീം സങ്കൽപ്പിക്കാൻ പറ്റുമോ നമുക്ക് ? നാഷണൽ ലീഗിൽ കേരളത്തെ പ്രധിനിതീകരിച്ചു കളിച്ചിരുന്ന എസ്‌ ബി ടി ടീമിലെയും അഭിവാജ്യ ഘടകമായിരുന്നില്ലേ പ്രദീപ് ? ഫുട്ബോളിനോടുള്ള ഒടുങ്ങാത്ത ആഗ്രഹമില്ലേ എസ്‌ ബി ടിയിലെ ജോലി ഉപേക്ഷിച്ചു മഹീന്ദ്രയിലേക്ക് ചേക്കേറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് , അങ്ങനെ പോയില്ലായിരുന്നെങ്കിൽ ഇന്ത്യക്ക് വേണ്ടി നെഹ്‌റു കപ്പ് ഫൈനലിൽ നിർണായക ഗോളടിച്ചു ആദ്യമായി ഇന്ത്യക്ക് നെഹ്‌റു കപ്പ് നേടിത്തരുന്നതിൽ ഒരു മലയാളിയുടെ കയ്യൊപ്പ് ഉണ്ടാവുമായിരുന്നോ? രാജ്യത്തിന് വേണ്ടിയും ഏറ്റവും ഉന്നതിയിൽ തന്നെ ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം തന്നെയാണ് പ്രദീപിനെ ബാങ്കിലെ ജോലി കളഞ്ഞു പ്രഫഷണൽ ഫുട്ബാൾ കളിക്കാനുള്ള തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.രാജ്യത്തിന് വേണ്ടി 50 ൽ കൂടുതൽ മത്സരങ്ങൾ കളിക്കുകയും 15 ഗോളുകൾ നേടുകയും ചെയ്ത ഒരു പ്രതിഭയോട് കേരളം അർഹിച്ച രീതിയിൽ ആദരിച്ചിട്ടുണ്ടോ ? കുറഞ്ഞ പക്ഷം ഒരു ജോലിയെങ്കിലും അദ്ദേഹത്തിന് കൊടുക്കാൻ ഇതുവരെയുള്ള സർക്കാരുകൾ മുന്നോട്ട് വന്നിട്ടുണ്ടോ ? ഒരു വ്യാഴവട്ടക്കാലം ഇന്ത്യൻ ഫുട്ബോൾ മധ്യനിരയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ചു ബുട്ടിയക്കും , ഛേത്രിക്കും , അഭിഷേക് യാദവിനും , റാഫിക്കും ഗോൾ അടിക്കാൻ പാകത്തിൽ പന്തെത്തിച്ചു കൊടുത്തു നേട്ടങ്ങൾ കൊയ്യാൻ തന്റെ കഴിവുകൾ ഉപയോഗിച്ച ഒരു താരം കളിക്ക് പുറത്തെ കളികൾ കാരണം ഒതുക്കപ്പെട്ടപ്പോഴും ഒരുപരിഭവവുമില്ലാതെ സെവൻസ് കളിച്ചു താൻ നെഞ്ചോട് ചേർത്ത ഫുട്ബാൾ എന്ന വികാരത്തെ പ്രണയിച്ചു ഇന്നും മൈതാനങ്ങളിൽ സജീവമാണ് . നീണ്ട 30 വർഷത്തിന് ശേഷം ഇന്ത്യ ഏഷ്യ കപ്പ് കളിയ്ക്കാൻ  2011 ൽ  യോഗ്യത നേടിയപ്പോൾ ഇന്ത്യൻ ടീമിന്റെ മിഡ്‌ഫീൽഡ് ജനറൽ ആയിരുന്നു പ്രദീപ് എന്ന 7 നമ്പറുകാരൻ. ഫുട്ബാളിനെ ജീവന് തുല്യം സ്നേഹിക്കുന്നവർ മറക്കില്ലെങ്കിലും രാജ്യത്തിന് വേണ്ടി കളിച്ചു ജീവിതത്തിന്റെ നല്ല ഒരു ഭാഗം അർപ്പിച്ച കായിക താരങ്ങളോട് നമ്മുടെ സർക്കാരുകൾ നീതിപാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു . ക്രിക്കറ്റ് , അത് ലറ്റിക്സ് , വോളീബോൾ താരണങ്ങളുടെ പരിഗണ ഫുട്ബോൾ താരങ്ങൾക്കും കേരളം എന്ന സംസ്ഥാനത്തു ഉണ്ടായില്ലെങ്കിൽ പിന്നെ എങ്ങനെയാണ് നമുക്ക് മികച്ച താരങ്ങൾ ഉണ്ടാവുക , രാജ്യത്തിന് വേണ്ടി കളിച്ച റാഫി , റിനോ ആന്റോ , അനസ് എടത്തൊടിക , ടി പി രഹനേഷ് എന്നിവരും ജോലിയില്ലാത്ത ഫുട്ബോൾ പ്ലയേഴ്‌സിന്റെ പട്ടികയിലുണ്ട് ...


.


വിനീതിന് എല്ലാ ദിക്കുകളിൽ നിന്നും കിട്ടുന്ന പിന്തുണ കാണുമ്പോൾ പ്രതീക്ഷയുണ്ട് . ഇന്നത്തെ വിനീത് ആയിരുന്നു ഒരു
കാലത്തു എൻ പിപ്രദീപ് എന്ന ഇന്ത്യൻ ഫുട്ബോളിലെ പവർ ബൂട്ട് .

അടുത്ത തലമുറയിലെ കുരുന്നുകൾക്ക് പ്രതീക്ഷയോടെ ഫുട്ബോൾ കളിക്കാനുള്ള ഊർജം ഈ താരങ്ങളുടെയൊക്കെ ജീവിത നിലവാരത്തിനനുസരിച്ചായിരിക്കും. രാജ്യത്തിന് വേണ്ടി കളിച്ചവരെ കൈവിടാതിരിക്കുക
Tags

Post a Comment

0 Comments

Top Post Ad

Below Post Ad