
മഞ്ചേശ്വരം:(www.evisionnews.in) ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍.
ഉദ്യാവറിലെ അബ്‌ദുള്ളയുടെ മകന്‍ ഖലീല്‍ (27) ആണ് അറസ്റ്റിലായത്.ബുധനാഴ്ച വെളുപ്പിന് മഞ്ചേശ്വരം ജംഗ്‌ഷനില്‍ വെച്ച് എസ് ഐ അനൂബ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. ഉദ്യാവര്‍ കെ ജെ എം റോഡിലെ രാഗം കുന്നില്‍ അഷ്‌റഫ്- ജുനൈദ ദമ്പതികളുടെ മകനായ രണ്ടുമാസം മാത്രം പ്രായമായ അസാന്‍ അഹമ്മദിനെയാണ് പ്രതി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വൈകീട്ട് നാലോടെ വീട്ടിലെത്തിയ പ്രതി, കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയില്‍ കയറി കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മുറിയിലെത്തിയ പിതൃമാതാവ് സുബൈദ നിലവിളിച്ചുകൊണ്ടു കത്തുന്ന കിടക്കയില്‍ നിന്നും കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.ഇതിനിടയില്‍ സുബൈദയ്‌ക്കും പൊള്ളലേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ഞിനെയും സുബൈദയെയും മംഗളൂരു ആശുപത്രിയില്‍ എത്തിച്ചത്. എഴുപത്തഞ്ച് ശതമാനത്തിലേറെ പൊള്ളലേറ്റ കുഞ്ഞ് അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്ന് വെളുപ്പിന് പിടിയിലായത്.പ്രതിയെ കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ചോദ്യം ചെയ്‌തുവരികയാണ്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന.
key word;new boan-baby-attempt-killed
Post a Comment
0 Comments