Type Here to Get Search Results !

Bottom Ad

മികവിന് അംഗീകാരം നല്‍കി എം.എസ്.എഫ് എ പ്ലസ് മീറ്റ്


കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി എ.എസ്.എഫ് ജില്ലാ കമ്മിറ്റി സി.എച്ച് മുഹമ്മദ് കോയ എക്സലന്റ് അവാര്‍ഡും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വന്ന മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ സി.എച്ച് മുഹമ്മദ് കോയ അവാര്‍ഡ് ഏറ്റുവാങ്ങി. അന്താരാഷ്ട്ര ട്രെയിനറും മനശാസ്തജ്ഞനുമായ ഡോ. രജിത്ത് കുമാര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.
വിദ്യാഭ്യാസം മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ചെയ്തു തീര്‍ക്കേണ്ടതാണെന്നും അതിനായി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി എ പ്ലസ് നേടിയ കുട്ടികള്‍ ആ ഭാരം ഇറക്കിവെച്ച് വേണം പുതിയ ക്ലാസില്‍ പഠനം തുടങ്ങാന്‍. വിദ്യാഭ്യാസം നേടലോടു കൂടി മൂല്യബോധവുമുള്ള സമൂഹമായി വിദ്യാര്‍ത്ഥി സമൂഹം മാറണം. പുതിയ കാലത്ത് വിദ്യാര്‍ത്ഥി സമൂഹം ജീവിക്കുന്നത് ഇറക്കുമതി ചെയ്യപ്പെട്ട വേഷവും ഭാഷയും ഭക്ഷണവും കഴിച്ചാണ്. അവിടെ നിന്ന് വിദ്യാര്‍ത്ഥി സമൂഹം മാറിചിന്തിക്കണം. അതിന് രക്ഷിതാകളുടെ പിന്തുണ കൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷിര്‍ സി.എച്ച് മുഹമ്മദ് കോയ എക്സലന്റ് അവാര്‍ഡ് വിതരണം ചെയ്തു. സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. കെ.ഇ.എ ബക്കര്‍, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, ഹാഷിം ബംബ്രാണി, അനീസ് കളത്തൂര്‍, കെ.കെ ബദ്‌റുദ്ദീന്‍, റൗഫ് ബായിക്കര, ഹമീദ് ഹാജി, ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, ആസിഫ് ഉപ്പള, അസ്‌റുദ്ദീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, നഷാത്ത് പരവനടുക്കം, ജാഫര്‍ കല്ലഞ്ചിറ, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സാദിഖുല്‍ അമീന്‍, അസ്ഹര്‍ മണിയനോടി, ശഹീന്‍ കുണിയ, റംഷീദ് തോയമ്മല്‍, റംഷീദ് നംമ്പ്യാര്‍ കൊച്ചി, സഹദ് ബാങ്കോട്, നവാസ് ചെമ്പരിക്ക, അന്‍സാഫ് കുന്നില്‍, ആത്തിഫ് തെക്കേപ്പുറം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad