Type Here to Get Search Results !

Bottom Ad

അടുക്കത്ത്ബയല്‍ മജ്‌ലിസ് തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജ് വാര്‍ഷികവും സനദ് ദാനവും ഞായറാഴ്ച



കാസര്‍കോട്(www.evisionnews.in): അടുക്കത്ത്ബയല്‍ മജ്‌ലിസ് തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജിന്റെ 15-ാം വാര്‍ഷികവും 4-ാം സനദ് ദാനവും 21ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മജ്‌ലിസ് നഗറില്‍ (അല്‍ ബയാന്‍ കോളേജ്, അടുക്കത്ത്ബയല്‍) സംഘടിപ്പിക്കാന്‍ മജ്‌ലിസ് എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രസ്റ്റ് മെമ്പര്‍മാരുടെ യോഗം തീരുമാനിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ആദ്യാവസാനം മനഃപാഠമാക്കിയ 35 വിദ്യാര്‍ത്ഥികളെ അല്‍ ഹാഫിള് ബിരുദം നല്‍കി ആദരിക്കും. മജ്‌ലിസ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മുഖ്യ രക്ഷാധികാരി യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ സ്ഥാനവസ്ത്ര വിതരണവും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ സനദ്ദാനവും നിര്‍വഹിക്കും. 
കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ: കെ. ആലികുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. 
കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 
സാദാത്തീങ്ങളും പ്രമുഖ മതപണ്ഡിതരും സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികളും സംബന്ധിക്കുമെന്ന് മജ്‌ലിസ് എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad