Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് എപ്ലസ് മീറ്റ്: ലോഗോ പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട് (www.evisionnews.in): എം.എസ്.എഫ് ജില്ലാ കമ്മറ്റി മെയ് 20ന് കാഞ്ഞങ്ങാട് നടത്തുന്ന എപ്ലസ് മീറ്റിന്റെ ലോഗോ സനാ മാണിക്കോത്ത് പ്രകാശനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ സി.എച്ച് മുഹമ്മദ് കോയ എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കും. പ്രശസ്ത വാഗ്മിയും മനഃശാസ്ത്രജ്ഞനുമായ ഡോ: രജിത്ത് കുമാര്‍ സംബന്ധിക്കും. 

ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ്, ഭാരവാഹികളായ ഇര്‍ഷാദ് മൊഗ്രാല്‍, അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad