Type Here to Get Search Results !

Bottom Ad

തെങ്ങോലപ്പുഴു വ്യാപകം 'കാസര്‍കോടിനൊരിടം' എഫ്.ബി കൂട്ടായ്മയുടെ പരാതിയില്‍ നടപടിക്ക് നിര്‍ദേശം


കാസര്‍കോട് (www.evisionnews.in): നഗരസഭ പരിധിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെങ്ങോലപ്പുഴു വ്യാപകമാണെന്ന 'കാസര്‍കോടിനൊരിടം' ഫേസ്ബുക്ക് കൂട്ടായ്മയുടെ പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ രോഗലക്ഷണശാസ്ത്ര തലവന്‍ വിനായക ഹെഗ്ഡേക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് നഗരസഭാ പരിധിയില്‍ പെടുന്ന അണങ്കൂര്‍, തുരുത്തി, ബെദിര, ഓലത്തിരി, വിദ്യാനഗര്‍ ഭാഗങ്ങളില്‍ തെങ്ങുകളില്‍ വ്യാപകമായി ബാധിച്ച തെങ്ങോലപുഴു ശല്യം കേരകര്‍ഷകര്‍ക്ക് ദുരിതമുണ്ടാക്കുന്നു എന്ന് ചൂണ്ടികാട്ടി 'കാസര്‍കോടിനൊരിടം' ഫേസ്ബുക്ക് കൂട്ടായ്മക്ക് വേണ്ടി നൗഫല്‍ റഹ്മാന്‍ നല്‍കിയ ഇ മെയില്‍ പരാതിക്കുള്ള മറുപടിയിലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എം.ഡി ഡോ: പി ചൗഡപ്പ നടപടിക്ക് നിര്‍ദേശം നല്‍കിയതായി അറിയിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad