Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍പുത്തൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍ കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശി ചൗക്കി മജലിലെ മുഹമ്മദ് റഫീഖാ (30)ണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്താണ് അപകടം. 

കുമ്പള ടൗണിലെ രാത്രികാല ഓട്ടോ ഡ്രൈവറാണ് റഫീഖ്. രാത്രി ഓട്ടം കഴിഞ്ഞ് ചൗക്കി മജലിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. അപകടം വരുത്തിയ ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് മേലപ്പെട്ടിയിലെ പളനി സ്വാമിയെ കാസര്‍കോട് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍ കുഞ്ഞിയുടെയും ജമീലയുടെയും മകനാണ്. മക്കള്‍: റാഹില്‍, റിയാല്‍, റിസ.

Post a Comment

0 Comments

Top Post Ad

Below Post Ad