Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം: കാസര്‍കോട് യുവജന കൂട്ടായ്മ ഹൈക്കോടതിയെ സമീപിക്കും


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പഴയ ചൂരി ജുമാമസ്ജിദ് മുഅദ്ദിനും അധ്യാപകനുമായ റിയാസ് മൗലവിയെ പള്ളിയില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്ര സമര്‍പ്പണത്തിന് മുമ്പ് തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ കാസര്‍കോട് യുവജന കൂട്ടായ്മ കൂട്ടായ്മ തീരുമാനിച്ചു. 

1992 മുതല്‍ കാസര്‍കോട് നടന്ന വിവിധ മനുഷ്യഹത്യക്ക് പിന്നിലെ ഗുഢാലോചന മുന്‍ കാല പ്രാബല്യത്തോടെ പുറത്തുകൊണ്ട് വരുന്നതിന് ജൂഡിഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നും കോടതിയോട് ആവശ്യപ്പെടും. മാര്‍ച്ച് 25ന് കലക്ട്രേറ്റിന് മുമ്പില്‍ നടന്ന ധര്‍ണ്ണയിലും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയിലും പങ്കെടുത്ത സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളെയും പത്ര- ദൃശ്യ മാധ്യമങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും സഹകരിച്ച പൊതുജനങ്ങള്‍ക്കും യോഗം നന്ദി രേഖപ്പെടുത്തി. 

പുലിക്കുന്ന് പി.ഡബ്ല്യു.ഡി റസ്റ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇബ്രാഹിം ബാങ്കോട് അധ്യക്ഷത വഹിച്ചു. ഹാരിസ് ബന്നു സ്വാഗതം പറഞ്ഞു. കബീര്‍ ദര്‍ബാര്‍, സഞ്ജു ഹനീഫ, ബദ്‌റുദ്ദീന്‍ കറന്തക്കാട്, ഷാഉ അണങ്കൂര്‍, വഹാബ് മാര്‍ക്കറ്റ്, സമദ് ചൂരി, ഉബൈദുല്ലാഹ് കടവത്ത്, തൊട്ടാന്‍ അബ്ദുറഹിമാന്‍, സൈഫുദ്ദീന്‍ കെ. മക്കോട്, അബ്ദുറഹ്മാന്‍ തെരുവത്ത്, മിസ് ഇന്ത്യ മുനീര്‍, യൂനുസ് തളങ്കര, ഷാനു ആന വാതുക്കല്‍, നൂറുദ്ദീന്‍ നെല്ലിക്കുന്ന്, സിദ്ദീഖ് പള്ളം, ഖാദര്‍ കരിപ്പൊടി, അബ്ദു പെറുവാട്, നൗഫല്‍ ഒളിയത്തടുക്ക, ഹാഷിം കുണ്ടില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad