Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ വികസന നിധിയിലേക്ക് സ്വര്‍ണ്ണ മോതിരം സംഭാവന നല്‍കി വധൂവരന്മാര്‍ മാതൃകയായി


പെരുമ്പള (www.evisionnews.in): വിവാഹ മണ്ഡപത്തില്‍ നിന്നും സ്‌കൂള്‍ വികസന നിധിയിലേക്ക് കൈയിലണിഞ്ഞ സ്വര്‍ണ്ണ മോതിരം സംഭാവന നല്‍കി വധൂവരന്മാര്‍ മാതൃകയായി. ശിവപുരം കക്കണ്ടത്തിലെ ശ്രീരാജ്ഉം ശരണ്യയുമാണ് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കോളിയടുക്കം ഗവ. യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. പവിത്രനെ മോതിരം ഏല്‍പിച്ചത്. ശ്രീരാജ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 

നേരത്തെ അണിഞ്ഞയിലെ മഹേഷ് സ്വര്‍ണവളയും സുനില്‍കുമാര്‍ മോതിരവും അര്‍ച്ചന എന്ന വിദ്യാര്‍ത്ഥിനി സ്വര്‍ണവളയും സ്‌കൂള്‍ വികസനനിധിയിലേക്ക് നല്‍കിയിരുന്നു. വരുംദിനങ്ങളില്‍ നടക്കുന്ന വിവാഹച്ചടങ്ങുകളില്‍ നിന്നും ആഭരണങ്ങള്‍ വാഗ്ദാനം സ്‌കൂളിലേക്ക് ചെയ്തിട്ടുണ്ട്. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട്പി. വിജയന്‍, കെ. വനജകുമാരി, വിനോദ്കുമാര്‍ പെരുമ്പള, ടി. നാരായണന്‍, എ. നാരായണന്‍ നായര്‍, ഇ. മനോജ് കുമാര്‍ പങ്കെടുത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad