Type Here to Get Search Results !

Bottom Ad

മാപ്പ് പറയുമെന്ന് ആരും വിചാരിക്കേണ്ട: സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ല: എം.എം മണി


മൂന്നാര്‍ (www.evisionnews.in): പൊമ്പിളൈ ഒരുമൈയുടെ സമരപ്പന്തലില്‍ പോയി താന്‍ മാപ്പ് പറയുമെന്ന് ആരും വിചാരിക്കേണ്ടെന്നും ഒരു സ്ത്രീയുടേയും പേര് താന്‍ എടുത്തു പറഞ്ഞിട്ടില്ലെന്നും മന്ത്രി എം.എം മണി. മാധ്യമപ്രവര്‍ത്തകര്‍ക്കും സുരേഷ് കുമാറിനും എതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാവിലെ സ്വവസതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേസ് കണക്കിന് മദ്യമാണ് അന്ന് ഒഴുകിയത്. ഇന്ന് ആ സ്ഥാനത്ത് സബ് കലക്ടറാണ്. തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലാണ് മാധ്യമങ്ങള്‍ തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കിയില്‍ എന്‍.ഡി.എ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അനാവശ്യമാണ്. ഹര്‍ത്താല്‍ നടത്താനുള്ളതൊന്നും താന്‍ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. തന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും പറയാനുള്ളതെല്ലാം ഇനിയും പറയുമെന്നും.

കഴിഞ്ഞ ദിവസത്തെ പ്രസംഗം വിവാദമായതോടെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തന്നെ വിളിച്ചു. അതു അവരുടെ കടമയാണ്. പ്രസംഗം സംബന്ധിച്ച് പ്രസ്താവന ഇറക്കാനാണ് ഇരുവരും ആവശ്യപ്പെട്ടത്. അവര്‍ നടത്തിയ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നുവെന്നും മണി പറഞ്ഞു. താന്‍ ഭൂമി കയ്യേറി എന്ന തരത്തിലാണ് പ്രചാരണം. താന്‍ ഒരു സാധാരണക്കാരനാണ്. പൊതുപ്രവര്‍ത്തനം കൊണ്ട താന്‍ സമ്പത്ത് ഉണ്ടാക്കിയിട്ടില്ല. ജില്ലാ സെക്രട്ടറിയായപ്പോഴുള്‍പ്പെടെ പലപ്പോഴും ഭൂമി കയ്യേറാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ ചെയ്തില്ല. താഴേത്തട്ടിലെ പല സഖാക്കളും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിക്കൊള്ളാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് ശരിയല്ല എന്നാണ് തന്റെ വിശ്വാസമെന്നും എം.എം മണി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad