Type Here to Get Search Results !

Bottom Ad

എം.എം മണിയുടേത് നാടന്‍ സംസാര ശൈലി: വിവാദ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in): മൂന്നാറില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തെ സഭയില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടേത് നാടന്‍ സംസാര ശൈലിയാണെന്നും അതിനെ പര്‍വതീകരിച്ച് ചിലര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശവും മൂന്നാര്‍ കൈയേറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മണിയെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇടുക്കിയിലെ മലയോര മേഖലയില്‍ നിന്നുള്ള അദ്ദേഹം സംസാരിക്കുന്നത് നാട്ടിലെ ശൈലിയിലാണ്. മണിയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു. മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപിച്ച കുരിശ് പൊളിച്ചതിനേയും മുഖ്യമന്ത്രി. പോലീസിനെ അറിയാക്കാതെയാണ് റവന്യൂ സംഘം കുരിശ് പൊളിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ച വിവരം പോലീസിനെ അറിയിച്ചിരുന്നില്ല. കുരിശ് പൊളിക്കുന്ന കാര്യം സര്‍ക്കാരിനേയും അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വന്‍കിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. അതില്‍ വിട്ടുവീഴ്ചയില്ല. കൈയേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്നും പിണറായി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad