Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ ബദര്‍ ജുമാമസ്ജിദ് മതപ്രഭാഷണം തുടങ്ങി


ചട്ടഞ്ചാല്‍ (www.evisionnews.in): ബദര്‍ ജുമാമസ്ജിദ് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ റാത്തീബ് നേര്‍ച്ചയോടനുബന്ധിച്ച് നടത്തുന്ന മതപ്രഭാഷണത്തിന് തുടക്കമായി. കീഴൂര്‍- മംഗളൂരു സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാല്‍ ജമാഅത്ത് പ്രസിഡണ്ട് പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബാഡൂര്‍ ലത്തീഫ് ഹാജി സ്വാഗതം പറഞ്ഞു. അബ്ദുല്‍ റസാഖ് ദാരിമി അറക്കല്‍ മുഖ്യപ്രഷണം നടത്തി. 

ഖത്തീബ് ജഅഫര്‍ സാദിഖ് ദാരിമി, മൊയ്തു ഹാജി ബായിക്കര, മാഹിന്‍ ഹാജി ആച്ചിറവളപ്പ്, നാസര്‍ പുത്തിരി, ഖാദര്‍ കണ്ണമ്പള്ളി, സലാം ബാഡൂര്‍ സംബന്ധിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍, ചുഴലി മുഹ്‌യദ്ദീന്‍ മുസ്ലിയാര്‍, അബുല്‍ അക്രം മുഹമ്മദ് ബാഖവി, ജഅഫര്‍ സാദിഖ് ദാരിമി, അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. എപ്രില്‍ 29ന് രാത്രി റാത്തിബ് മജ്‌ലിസും ഉണ്ടായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad