Type Here to Get Search Results !

Bottom Ad

സംസ്ഥാന സര്‍ക്കാറിനെതിരെ ആര്‍.എസ്.എസ് കാമ്പയിന്‍: പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കും


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാറിനെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി കാമ്പയിന്‍ സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ് ആഹ്വാനം. കോയമ്പത്തൂരില്‍ നടന്ന ആര്‍.എസ്.എസ് ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ആര്‍.എസ്.എസ്, ബി.ജെ.പി അനുഭാവികള്‍ സംസ്ഥാനത്ത് ആക്രമിക്കപ്പെടുകയാണെന്നും ഇതിനെ ചെറുക്കേണ്ടതുണ്ടെന്നുമുള്ള തരത്തില്‍ പ്രചാരണം നടത്താനാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ ഇവിടുത്തെ ആര്‍.എസ്.എസ് കേഡറുകള്‍ക്ക് 'ശാരീരിക ക്ഷമത' വര്‍ധിപ്പിക്കാനുള്ള പരിശീലനവും നല്‍കും. കേരളത്തിനു പുറമേ പശ്ചിമബംഗാളിനെതിരെയും പ്രചരണം നടത്താന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിട്ടുണ്ട്. പരിശീലനത്തിലൂടെ ആര്‍.എസ്.എസ് സൈന്യമുണ്ടാക്കലല്ല മറിച്ച് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ചെറുക്കലാണ് ലക്ഷ്യമിടുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad