Type Here to Get Search Results !

Bottom Ad

തെളിനീരിന്റെ ഉറവകാത്ത് മൊഗ്രാല്‍ പൂത്തൂര്‍ അരയാല്‍ കുളം


മൊഗ്രാല്‍ പൂത്തൂര്‍ (www.evisionnews.in): വരള്‍ച്ചയെ കുറിച്ചും കിട്ടാക്കനിയാകുന്ന വെള്ളത്തെ കുറിച്ചും ചര്‍ച്ചചെയ്യുന്നതിനിടയിലും ഒരു നാടിന്റെ ചരിത്രത്തോളം പേരും പെരുമയുമുള്ള കുളം നശിക്കുന്നു. കടുത്ത വേനലിലും വെള്ളം ലഭ്യമായിരുന്ന നൂറ്റാണ്ട് പഴക്കമുള്ള മൊഗ്രാല്‍പുത്തൂര്‍ അര്‍ജാലിലെ അരയാല്‍ കുളമാണ് മണ്ണുമൂടി നശിക്കുന്നത്. കുളത്തിന്റെ ചുറ്റും സ്വകാര്യ വ്യക്തികള്‍ കയ്യേറ്റം നടത്തിയിട്ടുണ്ട്. 

നാടിന്റെ പൈതൃകമായി നിലനില്‍ക്കുന്ന അരയാല്‍ കുളം സംരക്ഷിച്ച് കുടിവെള്ളത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ തയാറാവണമെന്ന് യൂത്ത് ലീഗ് അര്‍ജാല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സിദ്ദീഖ് ബേക്കല്‍ അധ്യക്ഷത വഹിച്ചു. കേരള ലോയേര്‍സ് ഫോറം ജില്ലാ സെക്രട്ടറി അഡ്വ. പി.എ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ മൂപ്പ, ഉസ്മാന്‍ കല്ലങ്കൈ, ഇഖ്ബാല്‍ ഹാജി കുന്നില്‍, മൊയ്തു കല്ലങ്കൈ, കുഞ്ഞി മാഹിന്‍ കുട്ടി, സത്താല്‍ അര്‍ജാല്‍, സഹീര്‍ അര്‍ജാല്‍, കെ.എ സുലൈമാന്‍, നൗഫല്‍ അര്‍ജാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad