Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സ്ഥാപിച്ച തണ്ണീര്‍കുടത്തിന് ചുവന്ന ചായം പൂശി: പറവ സ്‌നേഹത്തില്‍ മാതൃകയാക്കി എസ്.എഫ്.ഐ


തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ ഗവ: പോളിടെക്‌നിക് കോളജില്‍ എം.എസ്.എഫ് യൂണിറ്റ് സ്ഥാപിച്ച തണ്ണീര്‍ കുടത്തിന് ചുവന്ന ചായം പൂശി എസ്.എഫ്.ഐ എന്നെഴുതി. കഴിഞ്ഞ വര്‍ഷം എം.എസ്.എഫ് യൂണിറ്റ് സ്ഥാപിച്ച തണ്ണീര്‍കുടം പൊളിച്ച് വിവാദത്തിലായ എസ്.എഫ്.ഐക്കാര്‍ ഇക്കുറി അത് പൊളിക്കാന്‍ ധൈര്യപ്പെട്ടില്ല. പകരം എല്ലവരും പിരിഞ്ഞു പോയതിനു ശേഷം എം.എസ്.എഫ് സ്ഥാപിച്ച കുടത്തിനു ചുവന്ന ചായം തേച്ച് എസ്.എഫ്.ഐ എന്നെഴുതി അല്‍പം പറവ സ്‌നേഹം കാണിച്ചു. ഞങ്ങളെ മാതൃകയാക്കി എസ്.എഫ്.ഐക്കാര്‍ പദ്ധതി ഏറ്റെടുത്തതില്‍ സന്തോഷമെന്നും കുടം ആരുടെതായാലും പറവകള്‍ വെള്ളം കുടിക്കട്ടെ, പറവകള്‍ക്കറിയില്ലാലോ ഇത് എം.എസ്.എഫുകാരുടെയോ എസ്.എഫ്.ഐക്കാരുടെയോ കുടമാണെന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad