Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരത്തിലെ റോഡുകള്‍ നവീകരിക്കും - മന്ത്രി ജി സുധാകരന്‍

കാസര്‍കോട്(www.evisionnews.in)കാസര്‍കോട് നഗരത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകള്‍  റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി ഫണ്ട് ബോര്‍ഡ് നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.  ബെദ്രഡുക്ക ഭെല്‍ ജംഗ്ഷനില്‍  നടന്ന ചടങ്ങില്‍നവീകരിച്ച നീര്‍ച്ചാല്‍-ഷിരിബാഗിലു-ഭെല്‍-കമ്പാര്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി. സംസ്ഥാനത്തെ  പ്രധാന നഗരങ്ങളിലെ   റോഡുകള്‍ നവീകരിക്കുകയാണ്. തിരുവനന്തപുരത്തെ റോഡ് നവീകരണം പൂര്‍ത്തിയായി. അടുത്തത് കോഴിക്കോട് നഗരത്തിലെ റോഡുകളാണ് നവീകരിക്കുക.  ഇതിനു ശേഷം വികസനത്തില്‍  പിന്നോക്കം നില്‍ക്കുന്ന  കാസര്‍കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ  റോഡുകള്‍് നവീകരിക്കും.  15 വര്‍ഷത്തെ കാലാവധിയോടുകൂടിയാണ് ഈ റോഡുകളുടെ നവീകരണത്തിനുളള കോണ്‍ട്രാക്റ്റ് നല്‍കുക. കാസര്‍കോട് ജില്ലയുടെ  വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. മഴക്കാലത്തിനു മുമ്പ് തകര്‍ന്ന  റോഡുകളില്‍ അറ്റകുററപണി നടത്തുമെന്നും  ജില്ലയിലെ  എല്ലാ പൊതുമരാമത്ത് റോഡുകളുടെയും  എസ്റ്റിമേറ്റെടുത്ത് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.  
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  മുജീബ് കമ്പാര്‍, മുന്‍ എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ  പി എം മുനീര്‍ ഹാജി, കെ ബി കുഞ്ഞാമു, എ എം കടവത്ത് എന്നിവര്‍ സംസാരിച്ചു.  എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ എസ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   കരാറുകാരന്‍ കെ മൊയ്തീന്‍കുട്ടി ഹാജിക്ക് മന്ത്രി ഉപഹാരം  സമര്‍പ്പിച്ചു.  റോഡുകളും പാലങ്ങളും  വിഭാഗം ചീഫ് എഞ്ചിനീയര്‍ പി കെ സതീശന്‍ സ്വാഗതവും അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍  എസ് ഹാരിസ് നന്ദിയും പറഞ്ഞു.  

key words;k-sudakaran-minister-kasargod-road

Post a Comment

0 Comments

Top Post Ad

Below Post Ad