Type Here to Get Search Results !

Bottom Ad

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലകളുടെ മേല്‍നോട്ട ചുമതല


തിരുവനന്തപുരം: (www.evisionnews.in) മന്ത്രിമാര്‍ക്ക് പുറമേ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലകളുടെ വികസന മേല്‍നോട്ട ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസത്തില്‍ ഒരുതവണയെങ്കിലും ചുമതലപ്പെട്ട ജില്ലകള്‍ സന്ദര്‍ശിച്ച് വികസനകാര്യങ്ങളിലും പൊതു പ്രശ്‌നങ്ങളിലും ഇടപെടണമെന്നാണ് നിര്‍ദേശം. 

ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിനും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുന്നത് ഇതാദ്യമാണ്.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ ഉത്തരവ്.അഡീഷണല്‍ ചീഫ് സെക്രട്ടറി മുതല്‍ സെക്രട്ടറിമാര്‍ വരെയുളളവര്‍ക്ക് ജില്ലാ ചുമതല ലഭിച്ചിട്ടുണ്ട്.ധനകാര്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. 

ജില്ലകളിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഏഴ് ചുമതലകളാണ് നിര്‍വ്വഹിക്കേണ്ടത്.ഭരണവികസനകാര്യങ്ങളില്‍ ജില്ലയിലെ ഉദ്യോഗസ്ഥരുമായുളള ചര്‍ച്ച, തദ്ദേശസ്ഥാപനങ്ങളുടെ മേധാവികളുമായുളള ചര്‍ച്ച, വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള മാര്‍ഗനിര്‍ദ്ദേശം നല്‍കല്‍, സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങളും പദ്ധതികളും അറിയിക്കല്‍,ജനകീയാസൂത്രണം,മിഷന്‍ എന്നിവയടക്കം ഉളള പദ്ധതികളുടെ കൃത്യമായ അവലോകനം, മറ്റുവകുപ്പുകളുടെ ഇടപെടല്‍ ആവശ്യമുളള വിഷയങ്ങളുടെ ഫോളൊ അപ്പ്,വകുപ്പ് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടുന്ന ജില്ലയിലെ സവിശേഷ പ്രശ്‌നങ്ങളുടെ ഫോളാഅപ് എന്നിവയാണ് ഏഴ് ചുമതലകള്‍. 

മാസത്തിലൊരിക്കല്‍ ചുമതലപ്പെട്ട ജില്ലകള്‍ വേണം ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍. ഏപ്രില്‍ ഒന്നിന് സെക്രട്ടിമാര്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ജില്ലകളുടെ ചുമതലകള്‍ ഏറ്റെടുക്കണമെന്നാണ് ഉത്തരവ്. പൊതുഭരണ വകുപ്പിനായിരിക്കും ആ ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad