Type Here to Get Search Results !

Bottom Ad

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് രാജിവച്ചു


കൊല്ലം ∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് പാർട്ടി വിട്ടു. ‘തൽക്കാലം മറ്റു പാർട്ടികളിലേക്കില്ല, രാഷ്ട്രീയം വിടുകയാണ്, ഇനി മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കണം’– രാജി പ്രഖ്യാപിച്ചുകൊണ്ട് കൊല്ലത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ മഹേഷ് വ്യക്തമാക്കി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനമൊഴിയണമെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണു മഹേഷിന്റെ രാജി. കൊല്ലത്തെ യുവനേതാക്കളിൽ പ്രമുഖനായിരുന്നു മഹേഷ്.രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. കോൺഗ്രസിൽ ചീഞ്ഞു നാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഇനിയും രാഷ്ട്രീയത്തിൽ തുടരാൻ സാധിക്കില്ല. രാഷ്ട്രീയത്തിൽനിന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല, ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇനിയും ഇടപെടുമെന്നും മഹേഷ് പറഞ്ഞു.


keywords-youth congres-cr mahesh-risghn
Tags

Post a Comment

0 Comments

Top Post Ad

Below Post Ad