Type Here to Get Search Results !

Bottom Ad

പോലീസിന്റെ പിടിവാശി: റിയാസ് മൗലവിയുടെ മയ്യിത്ത് സുള്ള്യയിലേക്ക് കൊണ്ടുപോയി; എസ്.പി ഓഫീസിന് മുന്നില്‍ മുസ്ലിം ലീഗ് നേതാക്കളുടെ ധര്‍ണ


കാസര്‍കോട് (www.evisionnews.in): ചൂരിയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത്് കൊല്ലപ്പെട്ട പള്ളി മുഅദ്ദിന്‍ റിയാസ് മൗലവിയുടെ മയ്യിത്ത് പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 2.30 മണിയോടെ വന്‍ പോലീസ് സന്നാഹത്തോടെ സ്വദേശമായ സുള്ള്യയിലേക്ക് കൊണ്ടുപോയി. പരിയാരത്ത് നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യിത്ത് ജോലി സ്ഥലമായ ചൂരിയിലേക്ക് കൊണ്ടുവരണമെന്നും പൊതുദര്‍ശനത്തിന് ശേഷം സുള്ള്യയിലേക്ക് കൊണ്ടുപോകണമെന്നും നേരത്തെ ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളുമടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ നേര സുള്ള്യയിലേക്ക് കൊണ്ടുപോകായിരുന്നു പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. എന്നാല്‍ നേരിട്ട് പോലീസിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കാസര്‍കോട്ടേക്ക് മൃതദേഹം കൊണ്ടുവരുന്നത് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കുമെന്ന മുന്‍വിധിയെ തുടര്‍ന്നാണ് മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സുള്ള്യയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വാക്ക് മുഖവിലക്കെടുക്കാതെ പോലീസ് ഉച്ചതിരിഞ്ഞ് സുള്ള്യയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad