Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിടിച്ച് കര്‍ണാടക സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.in): വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിടിച്ച് കര്‍ണാടക സ്വദേശി മരിച്ചു. തുംകൂര്‍ കാമനഹള്ളിയിലെ സതീശ (40) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് മുന്നിലാണ് അപകടം. ശനിയാഴ്ച കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സതീശയടങ്ങിയ 25 അംഗ സംഘം. രാവിലെ ആരിക്കാടിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ കാസര്‍കോട് ഭാഗത്ത് നിന്നും മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ സതീശയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.


Keywords : Kasaragod-news-accident

Post a Comment

0 Comments

Top Post Ad

Below Post Ad