Type Here to Get Search Results !

Bottom Ad

ഡിസംബര്‍ ആറ്: ഉപ്പള സോങ്കാലില്‍ ബസുകള്‍ക്ക് കല്ലേറ്: ജില്ലയില്‍ കനത്ത സുരക്ഷ


കാസര്‍കോട് (www.evisionnews.in): ബാബരി ദിനത്തോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജില്ലയില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കി. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ക്രമസമാധാനപ്രശ്നങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. 

അതിനിടെ ഉപ്പള സോങ്കാലില്‍ രണ്ടു ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. രാത്രി എട്ടുമണിയോടെ സോങ്കാല്‍ ശാന്തിഗുരിയിലാണ് സംഭവം. ഉപ്പളയില്‍ നിന്നും കര്‍ണാടക പുത്തൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസിനു നേരെയാണ് ആദ്യം കല്ലേറുണ്ടായത്. മുഖംമൂടി ബൈക്കിലെത്തിയ രണ്ടു പേര്‍ ബസിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസിന്റ മുന്‍വശത്തെ ചില്ലു തകര്‍ന്നു.

ഇതിന് ശേഷം പത്തുമിനിറ്റ് കഴിഞ്ഞാണ് ഇതേസ്ഥലത്ത് ജനപ്രിയ ബസിനു നേരെ കല്ലേറിഞ്ഞത്. കറുത്ത ടിഷര്‍ട്ട് ധരിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്നും ഇവര്‍ കുബണൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ ഓടിപ്പോയതായും ബസ് ജീവനക്കാര്‍ പറഞ്ഞു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അക്രമികളെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലും മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ അഴിച്ചുവിടാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമമാണെന്ന് പോലീസ് പറഞ്ഞു. കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad