Type Here to Get Search Results !

Bottom Ad

ഗോള്‍വാര്‍ക്കര്‍ക്ക് വേണ്ടാത്ത ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസം: ചെര്‍ക്കളം അബ്ദുള്ള


കാസര്‍കോട് (www.evisionnews.in): ആര്‍.എസ്.എസിന്റെ ഗുരുജി ഗോള്‍വാര്‍ക്കര്‍ക്ക് വേണ്ടാത്ത ഏകസിവില്‍കോഡ് അടിച്ചേല്‍പിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള. ഗോള്‍വാര്‍ക്കറുടെ ആശയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ശ്രമമെന്നും ചെര്‍ക്കളം ചൂണ്ടിക്കാട്ടി. 

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദീന ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേശീയോദ്ഗ്രഥനത്തിന്ന് ഏക സിവില്‍കോഡ് അനിവാര്യോപാധിയല്ലെന്ന് ഗോള്‍വാര്‍ക്കര്‍ പ്രസ്താവിച്ചിരുന്നു. ആര്‍.എസ്.എസിന്റെ വാരികയായ ഓര്‍ഗനൈസറുമായുള്ള വിശദമായ അഭിമുഖത്തില്‍ ഗോള്‍വാര്‍ക്കര്‍ ഇത് സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതായും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.

























Post a Comment

0 Comments

Top Post Ad

Below Post Ad