Type Here to Get Search Results !

Bottom Ad

കമ്പാറില്‍ ഭര്‍തൃമതി തൂങ്ങിമരിച്ച കേസ് അന്വേഷണം ഡിവൈ.എസ്.പി ഏറ്റെടുത്തൂ.


കാസര്‍കോട്(www.evisionnews.in): അഞ്ചുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച കേസിന്റെ അന്വേഷണം ഡിവൈ.എസ്.പി ഏറ്റെടുത്തു.പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഗുരുതരമായ ചില പരാമര്‍ശങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസ് ഡിവൈ.എസ്.പി എം.വി.സുകുമാരന്‍ ഏറ്റെടുത്തത്.
കിന്നിംഗാര്‍ സ്വദേശിനിയും കമ്പാര്‍, ബെദ്രഡുക്ക സാദിഖിന്റെ ഭാര്യയുമായ ഫായിസ (24) രണ്ടുദിവസം മുമ്പാണ് മരിച്ചത്.വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കാണപ്പെട്ട യുവതിയേ ഭര്‍ത്താവ് സാദിക്കും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് കടന്ന് കളയുകയായിരുന്നു. അറസ്റ്റിലായ സാദിക്കിനെ ഞയറാഴ്ച്ച റിമാണ്ട് ചെയ്തു.
മകളുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനമാണെന്നും ചൂണ്ടിക്കാണിച്ച് ഫായിസയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സ്ത്രീധനപീഡന മരണ നിയമം അനുസരിച്ചാണ് ഭര്‍ത്താവ് സാദിഖിനും മാതാവിനും രണ്ടു സഹോദരിമാര്‍ക്കും എതിരെ കേസെടുത്തത്.ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന വകുപ്പാണിത്.
ഫായിസ മരണപ്പെടുന്നതിനു മുമ്പുതന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം സംഭവിച്ചിരുന്നതായാണ് പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ കെ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിലെ പ്രധാന നിഗമനം. വയറ്റിനകത്തു രക്തം കട്ട പിടിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. ചവിട്ടോ, മര്‍ദ്ദനമോ ഉണ്ടായാലാണ് സാധാരണ ഗതിയില്‍ ഇത്തരം സ്ഥിതി ഉണ്ടാകാറെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ കുരുക്കഴിക്കുന്നതിനാണ് കേസ് അന്വേഷണം ഡിവൈ.എസ്.പി ഏറ്റെടുത്തത്. കേസിന്റെ ഫയലുകള്‍ കൈമാറുന്നതോടെ അദ്ദേഹം ഉടന്‍ അന്വേഷണം ആരംഭിക്കും.

keywords; kasaragod-kambar-housewife-suicide-dysp-investigation

Post a Comment

0 Comments

Top Post Ad

Below Post Ad