Type Here to Get Search Results !

Bottom Ad

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു



പയ്യന്നൂര്‍ (www.evisionnews.in):റിട്ട. ബേങ്ക് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് പതിനഞ്ച് പവന്‍ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ ഏഴിലോട്ടെ എം.കെ. ശ്രീധരന്‍ നമ്പ്യൂരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന് കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. ശ്രീധരന്‍ നമ്പ്യാരുടെ ഭാര്യ അസുഖത്തെ തുടര്‍ന്ന് മൂന്നുദിവസമായി പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്നലെ രാവിലെ ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിയുന്നത്. അലമാരയിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. കവര്‍ച്ചക്കാര്‍ ഫ്രിഡ്ജ് തുറന്ന് പഴങ്ങള്‍ കഴിച്ചതിന്റെയും അകത്തിരുന്ന് പുകവലിച്ചതിന്റെയും ലക്ഷണങ്ങള്‍ കാണാനുണ്ട്. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്തു.

keywords;kannur-payyannur-gold-robbery-police
Tags

Post a Comment

0 Comments

Top Post Ad

Below Post Ad