Type Here to Get Search Results !

Bottom Ad

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ അന്തരിച്ചു


ദോഹ (www.evisionnews.in): ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമാദ് അല്‍താനി (84) അന്തരിച്ചു. 1972 മുതല്‍ 1995 വരെ ഖത്തറിന്റെ അമീറായിരുന്നു ഷെയ്ഖ് ഖലിഫ. ഞായറാഴ്ച രാത്രിയിലാണ് ഖത്തര്‍ സര്‍ക്കാര്‍ മരണവിവരം വാര്‍ത്താകുറിപ്പിലൂടെ പുറത്തറിയിച്ചത്. 

നിലവിലെ ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമാദ് അല്‍താനിയുടെ മുത്തച്ഛനാണ് ഷെയ്ഖ് ഖലീഫ. 1971ല്‍ ബ്രിട്ടനുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതിനെ തുടര്‍ന്നു ഖത്തര്‍ സ്വതന്ത്രമായി. പിറ്റേവര്‍ഷമാണു ഷെയ്ഖ് ഖലീഫ അമീറായത്. 1984ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad