Type Here to Get Search Results !

Bottom Ad

നിരപരാധികളുടെ മേല്‍ യു.എ.പി.എ ചുമത്തുതിനെ ശക്തമായി നേരിടും: മുന്‍ മന്ത്രി ഡോ. എം.കെ. മുനീര്‍


പള്ളിക്കര:(www.evisionnews.in) നിരപരാധികളുടെ മേലില്‍ ഭരണകൂടം യു.എ.പി.എ ചുമത്തുന്ന തിനെ ശക്തമായി നേരിടുമെന്ന് മുന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു .  മുസ്ലീം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവസന്ദേശ യാത്രയുടെ സമാപനം കുറിച്ച് കൊണ്ട് കല്ലിങ്കാലില്‍ നടന്ന  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുഖ്യധാരാ സംഘടനകളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് സംഘ്പരിവാറും മോഡി ഗവൺമെന്റും ശ്രമിക്കുന്നത്.  ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ മുസ്ലീങ്ങള്‍ക്കും ദലിത് പിന്നോക്ക ,ന്യൂനപക്ഷങ്ങള്‍ക്കും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.  ഇതിനെതിരെ മതേതര ശക്തികള്‍ ദേശീയതലത്തില്‍ ഒന്നിച്ച്   നില്‍ക്കാന്‍ തയ്യാറാകണം.  നീതി നിഷേധിക്കപ്പെടുന്നവന്റെ   കൂടെ എന്നും  മുസ്ലീം ലീഗ് പാര്‍ട്ടിയുണ്ടാകും. കേരളത്തിലെ പോലീസിലെ ഒരു വിഭാഗം എ.കെ.ജി  സെന്ററിൽ നിന്നും ശമ്പളം പറ്റുന്നത്  പോലെയാണ് പെരുമാറുന്നത്.  മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ പോലും കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും മുഖ്യമന്ത്രിക്കോ ഗവൺമെന്റിനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  പ്രസിഡന്റ് ഹാരിസ് തൊട്ടി  അധ്യക്ഷത വഹിച്ചു.  ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര സ്വാഗതം പറഞ്ഞു.  മുസ്ലീം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം എം.കെ. മുനീര്‍ നല്‍കി.  ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂരിനുള്ള ഉപഹാരം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി.അഹമ്മദലി നല്‍കി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കഴിയൂര്‍ പ്രമേയ പ്രഭാഷണവും അബ്ദുല്‍ റഹ്മാന്‍ പുല്‍പ്പറ്റ മുഖ്യ പ്രഭാഷണവും നടത്തി.  മുസ്ലീം ലീഗ് ജില്ലാ സെക്ര'റി കെ.ഇ.എ. ബക്കര്‍, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്ര'റി ടി.ഡി. കബീര്‍, മുസ്ലീം ലീഗ് ഉദുമ മണ്ഡലം കവീനര്‍ എ.ബി ഷാഫി, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ടി.എസ്. നജീബ്, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്‌ള, ബഷീര്‍ കൊവ്വല്‍പ്പള്ളി, എം.എ. നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേൽ, ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍,തൊട്ടി സാലി ഹാജി, ഹനീഫ കുന്നിൽ , പി.എ. അബൂബക്കര്‍ ഹാജി, അബൂബക്കര്‍ കണ്ടത്തില്‍, എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, എം.വി ഷാനവാസ്, മുഹമ്മദലി മഠം, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞിഹാജി, ഖത്തര്‍ സാലി ഹാജി, ഇബ്രാഹിം പള്ളങ്കോട്, റൗഫ് ഉദുമ, സലാം മാസ്തിഗുഡ്ഡ, ടി.ഡി. ഹസ്സന്‍ ബസ്ഹരി, മന്‍സൂര്‍ കൊറ്റുമ്പ എന്നിവർ  പ്രസംഗിച്ചു.  മണ്ഡലം ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ് നന്ദി പറഞ്ഞു.









keywords-drmkmuneer-youthleeg-udumacommitti

Post a Comment

0 Comments

Top Post Ad

Below Post Ad