Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് പൊതു സമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്:(www.evisionnews.in) മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം വെള്ളിയാഴ്ച വൈകിട്ട്് മൂന്ന് മണിക്ക് നടക്കും. നുള്ളിപ്പാടി മര്‍ഹൂം പി.എം ഹനീഫ് നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്്‌ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. കെ.എം.ഷാജി എം.എല്‍.എ മുഖ്യപ്രഭാഷണവും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്് പി.എം സാദിഖലി പ്രമേയ പ്രഭാഷണവും നടത്തും. 

നേതാക്കളായ ഹമീദലി ഷംനാട്, സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുള്ള, എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദള്ള, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ഷംസുദ്ധീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം.അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി. മുഹമ്മദ് ക്കുഞ്ഞി, ഡോ. പി.എ ഇബ്രാഹിം ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി, മെട്രോ മുഹമ്മദ് ഹാജി, വി.കെ.പി ഹമീദലി, എല്‍.എ മഹ്്മൂദ് ഹാജി, ടി.എ മൂസ, ബഷീര്‍ വെള്ളിക്കോത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, യഹ്‌യ തളങ്കര, കുഞ്ഞഹമ്മദ് പൂഞ്ചാവി, എ.പി ഉമ്മര്‍, അഡ്വ.സി ഷുക്കൂര്‍, എ.എ ജലീല്‍, എം. അബ്ബാസ്, എ.ബി ഷാഫി, വി.കെ ബാവ, കെ. മധു, ഹംസ തൊട്ടി, സലീം തളങ്കര, അബ്ദുല്ല ആറങ്ങാടി, എ.കെ.എം അഷ്‌റഫ്, കെ.ബി.എം ഷരീഫ് പ്രസംഗിക്കും.

keywords: kasaragod-youth-league-district-conference-kunhalikuty

Post a Comment

0 Comments

Top Post Ad

Below Post Ad