കാസര്‍കോട് (www.evisionnews.in) : നാദാപുരത്തെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ ക്രൂരമായി വെട്ടിക്കൊന്ന സി.പി.എം ക്രിമിനല്‍ സംഘത്തിന് വാഹനവും, ഒളിവില്‍ കഴിയാന്‍ സഹായവും ചെയ്ത് കൊടുത്തതിന് ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള സി.പി.എം നേതാക്കളെ അന്വേഷണ സംഘം പിടികൂടിയ സാഹചര്യത്തില്‍ അസ്ലം വധത്തില്‍ കാസര്‍കോട് ജില്ലയിലെ സി.പി.എം ഉന്നത നേതൃത്വത്തിനുള്ള പങ്കാളിത്തംകൂടി അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം അസ്ലമിന്റെ കൊലയാളികള്‍ കൊല ചെയ്തതിന് ശേഷം കാഞ്ഞങ്ങാട് ഗവണ്‍മെന്റ് റസ്റ്റ്ഹൗസിലും, പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളിലും താമസിച്ചിട്ടുണ്ട്. ഇത് തരപ്പെടുത്തി കൊടുത്തത് ആരെന്ന് അന്വേഷിച്ചാല്‍ സി.പി.എം നേതാക്കളുടെ ബന്ധം മനസ്സിലാക്കാനും, നേതാക്കളെ ചോദ്യം ചെയ്താല്‍ അസ്ലം വധത്തിലെ കൊലയാളികളെ കണ്ട് പിടിക്കാനും കഴിയും.
ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളെ കൊലയാളി സംഘത്തിന് ഒളിച്ച് കഴിയാനുള്ള കേന്ദ്രങ്ങളായി സി.പി.എം നേതൃത്വം മാറ്റിയിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Aslam-murder-youth-league-kasaragod-district-committe-arguiment
അസ്ലം വധം ജില്ലയിലെ സി.പി.എം നേതൃത്വത്തിന്റെ ബന്ധം അന്വേഷിക്കണം: യൂത്ത് ലീഗ്
4/
5
Oleh
evisionnews