കാസര്‍കോട് (www.evoisionnews.in) : മണല്‍ കടത്ത് തടഞ്ഞ പൊലീസുകാരെ തോണിയില്‍ കയറ്റികൊണ്ടുപോയി തുഴകൊണ്ട് അടിക്കുകയും പുഴയുടെ നടുവില്‍ വച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കീഴൂര്‍, പടിഞ്ഞാറിലെ മുഹമ്മദ് ഷാഫി(40) യെ ആണ് എസ്.ഐ. ഹസൈനാര്‍കുട്ടി അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് ഷാഫിയെന്നു പൊലീസ് പറഞ്ഞു.
ജുലൈ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം. തളങ്കര,കടവത്ത് മണല്‍കടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് എത്തിയ കോസ്റ്റല്‍ പൊലീസുകാരായ രഞ്ജിത്ത്,രതീഷ്ചന്ദ്രന്‍ എന്നിവരാണ് വെള്ളത്തില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചത്.
കേസില്‍ മൂന്നു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
Keywords: Thalamgara-sand-maphia-police-attack-1-arrested
തളങ്കരയില്‍ പോലീസുകാരെ പുഴയില്‍ തള്ളിയിട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
4/
5
Oleh
evisionnews