പെരിയ (www.evisionnews.in): പുല്ലൂര്‍ -പെരിയ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളം എത്തിക്കുന്നതിനായി ജലനിധി കുടിവെള്ള വിതരണപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തി. താന്നിയടി പുഴയില്‍നിന്ന് വെള്ളം ശേഖരിച്ച് 1630 വീടുകളില്‍ എത്തിക്കുന്ന പദ്ധതി ഏഴുകോടി രണ്ടു ലക്ഷം രൂപചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ഇതിനായി കാഞ്ഞിരടുക്കത്തും കനിയംകുണ്ടിലും വാട്ടര്‍ ടാങ്കുകള്‍ നിര്‍മിച്ചിട്ടുണ്ട്.
കഴിഞ്ഞ വേനല്‍ക്കാലത്ത് പുഴയില്‍ വെള്ളം വറ്റിയത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍കാലിക തിരിച്ചടിയായിമാറിയിരുന്നു. എന്നാല്‍ മഴക്കാലത്ത് പുഴയില്‍ നിറയുന്ന വെള്ളം പരമാവധി ശേഖരിച്ച് വീടുകളില്‍ എത്തിക്കാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിട്ടുള്ളത്. താന്നിയടി പുഴയില്‍ പുതിയ തടയണ നിര്‍മിക്കാന്‍ കണ്ണൂരിലെ മേഖലാ ഓഫീസില്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്. കല്യോട്ട്, കുമ്പള, എതിര്‍ക്കയ, കാട്ടിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ഇതിനകം വെള്ളം എത്തിച്ചുകഴിഞ്ഞു. വിവിധ പ്രദേശങ്ങളിലുള്ള ഗുണഭോക്തൃ സമിതികള്‍ക്കാണ് കുടിവെള്ള വിതരണ പദ്ധതിയുടെ പ്രാദേശിക നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്.
Keywords: Kasaragod-news-periya-water-periya
പെരിയയില്‍ ജലനിധി കുടിവെള്ള വിതരണപദ്ധതി അന്തിമഘട്ടത്തില്‍
4/
5
Oleh
evisionnews