കാസര്‍കോട്(www.evisionnews.in): കേരളത്തിലെ മതം മാറ്റം നിയമം മൂലം നിരോധിക്കണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മതം മാറ്റാന്‍ നിയമപ്രകാരം കേരളത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കേ അധികാരമുള്ളു. അത് ഒഴിച്ച് സത്യസരണിയും, സലഫിയും പോലുള്ള അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശശികല ആവശ്യപ്പെട്ടു. ഹിന്ദു ഐക്യ വേദി കാസര്‍കോട് ജില്ലാ കമ്മറ്റി പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഘര്‍വാപസിയെന്ന് പറഞ്ഞ് ദിവസങ്ങളോളം പാര്‍ലമെന്റ് സ്തംഭിപ്പിച്ചവര്‍ ഇന്ന് എവിടെ പോയി. കേരളത്തില്‍ നിന്ന് നിരവധി ഹിന്ദുക്കളും, ക്രിസ്ത്യാനികളും മതം മാറ്റപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകളിലെത്തിയിട്ടും ഇവര്‍ പ്രതികരിക്കാത്തതെന്തെന്നും ശശികല ചോദിച്ചു.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനായി നല്‍കിയ അവകാശങ്ങള്‍ ഇന്ന് കഴുത്തില്‍ ചുറ്റിയ പാമ്പായി മാറിയെന്നും ഇത്തരം പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് നടക്കുന്നത് പഠനത്തിന്റെ മറവിലുള്ള മത പരിവര്‍ത്തനങ്ങളാണെന്നും ദൈവത്തിന്റെ പേര് പറഞ്ഞ് നടക്കുന്ന ഇത്തരം ചെയ്തികള്‍ ദൈവത്തിന് പോലും മടുത്തുവെന്നും ടീച്ചര്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സക്കീര്‍ നായ്ക്കിന് പങ്കുണ്ടെന്ന് തുറന്ന് പറയാന്‍ അവിടുത്തെ സര്‍ക്കാര്‍ തയ്യാറായി. അത് കേട്ടപാതി കേള്‍ക്കാത്ത പാതി കേരളത്തിലെ മുസ്ലിം ലീഗ് കൂടിയിരുന്ന് സക്കീര്‍ നായ്ക് വിശുദ്ധനാനെന്ന് പ്രഖ്യാപിച്ചു. ലൗജിഹാദും, തീവ്രവാദവും ഇസ്ലാമിന് വിരുദ്ധമാണെന്ന് പറയുന്നവര്‍ അത് ചെയ്തവരെ മതത്തില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നും ശശികല ആവശ്യപ്പെട്ടു. ആര്‍എസ്എസ് കാഞ്ഞങ്ങാട് സംഘചാലക് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റെ സെക്രട്ടറി പി.ജെ.കണ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ രക്ഷാധികാരി സ്വാമി പ്രേമാനന്ദ, ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂര്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി നിഷ ടീച്ചര്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് പി.രമേശ് എന്നിവര്‍ സംസാരിച്ചു.
Keywords:Kasaragod-Poinachi-Hindu-Aikya-Vedi-Conference
കേരളത്തിലെ മതം മാറ്റം നിയമം മൂലം നിരോധിക്കണം :ശശികല ടീച്ചര്‍
4/
5
Oleh
evisionnews