കാസര്‍കോട്: (www.evisionnews.in)ഉദുമ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളേയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ഉദുമ സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ഉദുമ സി.എച്ച് സെന്ററിന്റെയും ബാജിയോഫാന്‍സ് ഉദുമയുടെയും സഹകരണത്തോടെ അനുമോദിക്കും. ഉദുമ പഞ്ചായത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയികളേയും, ഇന്ദിരാനഗര്‍ കോര്‍ഡോവ കോളേജിലെ പ്ലസ് ടു ഉന്നത വിജയികളേയും,അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടിയില്‍ സംബന്ധിക്കുന്ന ഡോ. ജലീല്‍ പെര്‍ള,ദേശീയ റഫറീസ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത മുഹമ്മദ് ഇര്‍ഷാദ് എന്നിവരേയും 2016 ആഗസ്റ്റ് 24 ന് കാപ്പില്‍ സനാബില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന എക്സലന്‍സി മീറ്റില്‍ ആദരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ശരീഫ് അദ്ധ്യക്ഷത വഹിക്കും.സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
keywords : kasragod-sanabil-excellency-award-meet-august-24
സനാബില്‍ എക്സലന്‍സി അവാര്‍ഡ് മീറ്റ് ആഗസ്റ്റ് 24 ന്
4/
5
Oleh
evisionnews