ഉദുമ:(www.evisionnews.in) മൂന്ന് മാസത്തെ ഭരണത്തില്‍ വിദ്യഭ്യാസ വകുപ്പിനെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയിക്കുകയാണെന്ന് ഉദുമ നിയോജക മണ്ടലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി ജന .സെക്രട്ടറി റഊഫ് ബായിക്കര ആരോപിച്ചു.
അധ്യാപകരെ അന്യായമായി നിയമിക്കുന്നതില്‍ ആനന്തം കണ്ടെത്തുന്ന മന്ത്രി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണ പരിക്ഷയടുത്തിട്ടും പാഠപുസ്തകമെത്താത്ത ദുരവസ്ത ശ്രദ്ധയില്‍ പെടുത്തിയ പത്രപ്രവര്‍ത്തകരോട് അതെ കുറിച്ചറിയില്ലെന്ന് പ്രതികരിച്ച സംഭവം ഭരണകാര്യത്തില്‍ യാതൊരു വിധം ധാരണയുമില്ലയെന്നതിന് തെളിവാണെന്നും ഇത് വകുപ്പിന് മാത്രമല്ല കേരളത്തിന് തന്നെ അപമാനമാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
അവാസ്തവങ്ങള്‍ പൊതു സമൂഹത്തില്‍ വിളിച്ച് പറഞ്ഞ് കേരളത്തില്‍ സമരത്തിന്റെ വേലിയേറ്റം നടത്തി എസ് എഫ് ഐ തങ്ങളുടെ യജമാനന്‍മാര്‍ ഭരണം കയ്യാളുമ്പോള്‍ വിദ്യാര്‍ത്തി പ്രതിബദ്ധതയില്ലാത്തരായി പഞ്ചപുച്ചമടക്കി നില്‍ക്കുന്ന ദയനീയ വസ്ത പരിതാപകരമെന്ന് നേതാക്കള്‍ കുറ്റപെടുത്തി.
Keywords:Kasaragod-Udma-IUML
Keywords:Kasaragod-Udma-IUML
ഭരണകാര്യത്തില്‍ ധാരണയില്ലാത്ത വിദ്യഭ്യാസ മന്ത്രി കേരളത്തിന് അപമാനം: യൂത്ത് ലീഗ്
4/
5
Oleh
evisionnews