Type Here to Get Search Results !

Bottom Ad

ശല്യപ്പെടുത്താന്‍ വരുന്നവര്‍ക്ക് ആദ്യം രണ്ടെണ്ണം പൊട്ടിക്കൂ, എന്നിട്ട് മതി പരാതി; പെണ്‍കുട്ടികളോട് ഋഷിരാജ് സിംഗ്



തൃക്കരിപ്പൂര്‍ (www.evisionnews.in): ശല്യംചെയ്യാന്‍ വരുന്നവര്‍ക്ക് ആദ്യം രണ്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്, അതിനുശേഷം മതി പരാതി കൊടുക്കലൊക്കെ. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പെണ്‍കുട്ടികള്‍ക്കു നല്‍കിയ ഉപദേശമാണിത്. കാസര്‍കോട് ഉദിനൂര്‍ ഗവ. സ്‌കൂളില്‍ കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സ്ത്രീ സുരക്ഷക്ക് നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തെ നേരിട്ട അദ്ദേഹം, സ്ത്രീകളുടെ സംരക്ഷണത്തിന് ഇപ്പോഴുള്ള നിയമങ്ങള്‍ ധാരാളമാണെന്നും ഇവ പ്രയോഗിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും വിശദീകരിച്ചു. എന്നാല്‍, സ്വയം സുരക്ഷക്ക് ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്തിനും പരാതി എഴുതി നല്‍കുന്നതിനു പകരം ശല്യപ്പെടുത്താന്‍ വരുന്നവരെ ഓടിച്ചുവിടാന്‍ രണ്ടെണ്ണം പൊട്ടിക്കണമെന്നാണ് അഭിപ്രായം. ഇത്തരം ചെറുത്തു നില്‍പ്പുകള്‍ ഉണ്ടെങ്കില്‍ പിന്നെ അടുക്കില്ല. ഋഷിരാജ് സിംഗ് പറഞ്ഞു. കരാട്ടെയും കളരിപ്പയറ്റും പെണ്‍കുട്ടികള്‍ പഠിക്കണമെന്നും കായിക പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാലിക പ്രാധാന്യമുള്ള ചോദ്യങ്ങളായിരുന്നു കുട്ടികളുടേത്. പലതിനും നര്‍മം ചാലിച്ചുള്ള മറുപടിയിലേക്ക് അദ്ദേഹം മാറി. പിടിഎ പ്രസിഡന്റ് പി.പി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ. മുഹമ്മദ് റഷീദ്, പ്രിന്‍സിപ്പല്‍ ഷീല കുഞ്ഞിപ്പുരയില്‍, കെ. അരവിന്ദാക്ഷന്‍, വിനയകുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരിവില്‍പനയ്ക്കും ഉപഭോഗത്തിനുമെതിരെ രംഗത്തിറങ്ങുന്ന കാവലാള്‍ സേനയില്‍ നൂറ് വോളണ്ടിയര്‍മാരുണ്ട്.


Keywords: Kasaragod-news-request-hrishiraj-singh

Post a Comment

0 Comments

Top Post Ad

Below Post Ad