ദോഹ .(www.evisionnews.in)ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ തല ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ രണ്ടിന് ഖത്തര്‍ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മത്സരത്തിന് 8 ടീമുകളുണ്ട്.സെപ്റ്റംബര്‍ രണ്ടിന് രാവിലെ തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ അതേദിവസം വൈകിട്ട് നടക്കും.മണ്ഡലം വൈസ് പ്രസിഡന്റ് മൊയ്ദു മുളിയാറാണ് ടൂര്‍ണമെന്റ് ഇന്‍ചാര്‍ജ്.ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം പ്രസിഡന്റ് മജീദ് ചെമ്പരിക്കയുടെ അധ്യക്ഷതയില്‍ നടന്ന ഭാരവാഹികളുടെ യോഗത്തില്‍ മണ്ഡലം സെക്രട്ടറി ശരീഫ് ഉജമ്പാടി സ്വാഗതവും മാക് അടൂര്‍ നന്ദിയും പറഞ്ഞു.
keywords : kathar-kmcc-kasaragod-district-uduma-mandalam-cricket-tournament-
ഖത്തര്‍ കെഎംസിസി ഉദുമ മണ്ഡലം ജില്ലാ തല ഏകദിന ക്രിക്കറ്റ് സെപ്റ്റംബര്‍ 2ന്
4/
5
Oleh
evisionnews