കാസര്‍കോട് (www.evisionnews.in) : സ്‌കൂളുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് നാഷണല്‍ സ്റ്റുഡന്റ്‌സ് ലീഗ് . സ്‌കൂള്‍ കുട്ടികള്‍ക്കെതിരെയുള്ള കടന്നു കയറ്റം തടയാനും, സ്‌കൂള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാനും ഇത് ഉപകരിക്കുമെന്ന് ജാബിര്‍ എരിയാലും, സെക്രട്ടറി റഹ്മാന്‍ തുരുത്തിയും അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന സി.സി.ടി.വി യെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയില്ലെന്നും ഇതിനെ എന്‍.എസ്.എല്‍ സ്വാഗതം ചെയ്യുന്നുവെന്നും നേതാക്കള്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചു.
Keywords: Nsl-ksd
സ്‌കൂളുകളില്‍ സി.സി.ടി.വി വേണമെന്ന് എന്‍.എസ്.എല്‍
4/
5
Oleh
evisionnews