Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ചാല കാമ്പസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എന്‍.എ നെല്ലിക്കുന്ന്


കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാസര്‍കോട് ചാലയിലെ കാമ്പസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കാസര്‍കോടിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി 2000ലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാസര്‍കോട് നഗരസഭയിലെ ചാലയില്‍ കാമ്പസ് ആരംഭിച്ചത്. എന്നാല്‍ സര്‍വകലാശാലയിലെ ചില തല്‍പരകക്ഷികള്‍ കാമ്പസിനെ ഗൗനിക്കുന്നില്ലെന്ന് മാത്രമല്ല, പൂട്ടിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. കാമ്പസ് സന്ദര്‍ശിക്കാനോ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചെവികൊള്ളാനോ സര്‍വകലാശാല അധികൃതര്‍ക്ക്് താല്‍പര്യമില്ലെന്നാണ് ആക്ഷേപം. 

എം.ബി.എ കോഴ്‌സിന് ചേരാന്‍ ഇത്തവണ പതിനാല് വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചിരുന്നു. എം.സി.എ കോഴ്‌സിലേക്ക്് അഞ്ചുപേരും അപേക്ഷിച്ചു. എന്നാല്‍ കാസര്‍കോട് കാമ്പസില്‍ പ്രവേശനം നല്‍കിയില്ല. യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു കാമ്പസിലേക്ക്് ഈ വിദ്യാര്‍ത്ഥികളെ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു സ്ഥാപനാധികൃതര്‍. ചില ഉന്നത ഉദ്യോഗസ്ഥരുടെ ചിറ്റമ്മ നയത്തിന്റെ ഭാഗമാണിത്. ഒന്നാം വര്‍ഷത്തില്‍ രണ്ട് കോഴ്‌സുകള്‍ക്കും കുട്ടികള്‍ ഇല്ലാതായാല്‍ കാമ്പസ് പൂട്ടേണ്ടിവരും. പതിനാലും അഞ്ചും മതിയായ അംഗബലമല്ല എന്ന ന്യായം പറഞ്ഞാണ് രണ്ട് കോഴ്‌സുകളും നിര്‍ത്തലാക്കിയത്. ഇതിനെക്കാളും കുറഞ്ഞ അംഗസംഖ്യയോടു കൂടിയാണ് മറ്റു കാമ്പസുകളില്‍ ഈ കോഴ്‌സുകള്‍ നടത്തുന്നത്. 

പുതിയ ബാച്ചിന്റെ അഭാവം കാസര്‍കോട് കാമ്പസില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതും പഠനം പൂര്‍ത്തിയായതുമായ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അഡ്മിഷന്‍ തിയതി കഴിഞ്ഞതിന് ശേഷം നിരവധി വിദ്യാര്‍ത്ഥികള്‍ വരുന്നുണ്ടെങ്കിലും സ്‌പോട്ട് അഡ്മിഷന്‍ അനുവദിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് സ്ഥാനപങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം ഇല്ലാത്ത ന്യായങ്ങള്‍ നിരത്തി പൂട്ടിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കാസര്‍കോട്ടുകാര്‍ ഒന്നിച്ചു നില്‍ക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ നീതികരിക്കാനാവാത്ത നിലപാടിനെതിരെ ഗവര്‍ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും എം.എ.എല്‍ പരാതി നല്‍കി.

Keywords; Kasaragod-news-na-nellikkunnu-campus-chala-kannur-university







Post a Comment

0 Comments

Top Post Ad

Below Post Ad