എതിര്‍ത്തോട് (www.evisionnews.in): പലചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 10,000 രൂപ കവര്‍ന്നു. പേഴ്‌സിലുണ്ടായിരുന്ന രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. എതിര്‍ത്തോട് പള്ളിക്ക് സമീപത്തെ എതിര്‍ത്തോട് കപ്പണ ഹൗസിലെ മുഹമ്മദ് ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള ബദ്‌രിയ സ്റ്റോറിലാണ് കവര്‍ച്ച നടന്നത്.
ബുധനാഴ്ച പുലര്‍ച്ചെ പള്ളിയിലെത്തിയ നാട്ടുകാരാണ് കടയുടെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടയില്‍ മോഷണം നടന്നതായി മനസിലായത്. സമീപത്തെ ഹോട്ടലിലും മോഷണശ്രമമുണ്ടായി. കടയില്‍ പണവും മറ്റു രേഖകളും സൂക്ഷിച്ചിരുന്ന മേശവലിപ്പ് സമീപത്തെ റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.
KeyworS: Kasaragod-news-theft-ethithod
KeyworS: Kasaragod-news-theft-ethithod
എതിര്‍ത്തോട് കട കുത്തിത്തുറന്ന് 10,000 രൂപ കവര്‍ന്നു: പണം സൂക്ഷിച്ചിരുന്ന മേശവലിപ്പ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍
4/
5
Oleh
evisionnews