കാസര്‍കോട് (www.evisionnews.in): ക്വാട്ടേഴ്‌സ് മുറിയുടെ വാതില്‍ കുത്തിത്തുറന്ന് ഹോട്ടലുടമയുടെ 25,000 രൂപ കവര്‍ന്നു. തളങ്കര റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഗാര്‍ഡന്‍ റെസ്‌റ്റോറന്റ് ഉടമ കര്‍ണാടക പുത്തൂരിലെ ഹഫീസിന്റെ പണമാണ് കവര്‍ന്നത്. ഹോട്ടിലിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ഹഫീസ് നിസ്‌കാരത്തിനായി അടുത്തുള്ള പള്ളിയില്‍പോയ സമയത്താണ് സംഭവം. മൂന്ന് മാസം മുമ്പും ഇവിടെ കവര്‍ച്ച നടന്നിരുന്നു. അന്ന് 40,000 രൂപ കളവ് പോയിരുന്നു. ഹഫീസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
ക്വാട്ടേഴ്‌സിന്റെ വാതില്‍ കുത്തിത്തുറന്ന് ഹോട്ടലുടമയുടെ 25,000 രൂപ കവര്‍ന്നു
4/
5
Oleh
evisionnews