Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ബദ്‌റുദ്ധീന്‍ ചെങ്കള പ്രസി. എം.എ ഖലീല്‍ ജന. സെക്ര.


കാസര്‍കോട് (www.evisionnews.in): എസ്.വൈ.എസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടായി ബദ്‌റുദ്ദീന്‍ ചെങ്കളയെയും ജനറല്‍ സെക്രട്ടറിയായി എം.എ ഖലീലിനെയും ട്രഷററായി ഹമീദ് പറപ്പാടിയെയും തെരഞ്ഞെടുത്തു. കാസര്‍കോട് സിറ്റി ടവറില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. എം.എ ഖലീല്‍ സ്വാഗതം പറഞ്ഞു. 

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍, കെ.എം അബ്ബാസ് ഫൈസി പുത്തിഗെ, എസ്.പി സലാഹുദ്ധീന്‍, യു. സഹദ് ഹാജി, എന്‍.പി അബ്ദു റഹ്മാന്‍, അബ്ദുസലാം ദാരിമി ആലംപാടി, സിദ്ധീഖ് നദ്‌വി ചേരൂര്‍, ഹാരിസ് ദാരിമി ബെദിര, ഫള്‌ലുറഹ്മാന്‍ ദാരിമി കുമ്പഡാജെ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: സി.എ അബ്ദുല്ലക്കുഞ്ഞി ചാല, അബ്ദുല്ല മൗലവി പാണലം, സി.എം ബി ഫൈസി ആദൂര്‍ (വൈസ്. പ്രസി), അബ്ദുല്‍ റസാഖ് ദാരിമി പള്ളത്തടുക്ക, റഷീദ് ബെളിഞ്ചം, സി.ഐ അബ്ദുസലാം (സെക്ര).

Keywords; Kasaragod-news-sys-chengala-manda

Post a Comment

0 Comments

Top Post Ad

Below Post Ad