Type Here to Get Search Results !

Bottom Ad

പാടി സ്വദേശി വീട്ടുപറമ്പിലെ മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി

ചെര്‍ക്കള (www.evisionnews.in): പാടി സ്വദേശിയെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടി കൊല്ലമ്പാടി എം.ജി നിലയത്തിലെ എം.ജി കൃഷ്ണനാ (38)ണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് കൃഷ്ണനെ വീടിന് സമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൂലിപ്പണിക്കാരനായിരുന്നു. പരേതരായ ഗംഗാധരന്‍ നായര്‍ -കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അരവിന്ദാക്ഷന്‍, ചന്ദ്രിക, വേണു, ശ്രീജിത്ത്, ശാലിനി, ലത, പരേതനായ ഉദയ. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


Keywords; Kasaragod-cherkala-suicide

Post a Comment

0 Comments

Top Post Ad

Below Post Ad