Tuesday, 23 August 2016

ലഹരിമുക്ത കേരളത്തിനായി മുഖ്യമന്ത്രിക്ക് കുമ്പള മദ്രസ വിദ്യാര്‍ത്ഥികളുടെ കത്ത്


കുമ്പള (www.evisionnews.in): ലഹരിമുക്ത കേരളത്തിനായി പരിശ്രമിക്കമമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മദ്രസാ വിദ്യാര്‍ത്ഥികളുടെ കത്ത്. കുമ്പള ബദ്‌രിയ നഗര്‍ ബദ്‌റുല്‍ ഹുദാ സെക്കണ്ടറി മദ്രസയിലെ എസ്.കെ.എസ്.ബി.വി പ്രവര്‍ത്തകരാണ് ലഹരി മുക്ത കേരളത്തിനായി മുന്നൂറോളം കത്തുകളയച്ചത്. 

മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്നുള്ള കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം അട്ടിമറിച്ച് ബാറുകളുടെ നിലവാരം കൂട്ടിയാലും ഇല്ലെങ്കിലും അടച്ചിട്ട ബാറുകള്‍ മദ്യ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കരുതന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. സദര്‍ മുഅല്ലിം പി.എച്ച് അസ്ഹരി ആദൂര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ജബ്ബാര്‍ മൗലവി, അബ്ദുള്ള റബ്ബാനി, മുസ്തഫ റഹ്മാനി, ഫിര്‍ദൗസ് ഫൈസി പങ്കെടുത്തു.


Keywords: sksbv-news-kumbala-students-sent-letters-to-chief-minister

Related Posts

ലഹരിമുക്ത കേരളത്തിനായി മുഖ്യമന്ത്രിക്ക് കുമ്പള മദ്രസ വിദ്യാര്‍ത്ഥികളുടെ കത്ത്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.