മംഗളൂരു (www.evisionnews.in): രവിപൂജാരി അടക്കമുള്ള നാല് അധോലോക ഗുണ്ടകള്‍ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ നോട്ടീസ്.
രവി പൂജാരിക്ക് പുറമെ കാളിയോഗീഷ, വിശ്വനാഥ കൊറഗ ഷെട്ടി, ഹെബ്ബട്ടു മാഞ്ച എന്നിവര്‍ക്കെതിരെയാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ബണ്ണഞ്ചെ രാജ എന്ന കര്‍ണാടകയിലെ അധോലോകനായകനെ മൊറോക്കോയില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ രവി പൂജാരി അടക്കമുള്ളവരെ വലയിലാക്കാന്‍ കര്‍ണാടക പോലീസ് തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രവി പൂജാരിക്കെതിരെ കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി 102 കേസുകളുണ്ട്. ഒന്നിലധികം പാസ് പോര്‍ട്ടുള്ള പൂജാരി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവിലെത്തി പഞ്ചാബി പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇപ്പോള്‍ ആഫ്രിക്കയിലേക്ക് ഒളിച്ചുകടന്ന ഇയാള്‍ അവിടെയും പ്രദേശത്തെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായാണ് പോലീസിന് ലഭിച്ച വിവരം.
കാളിയോഗീഷക്കും വിശ്വനാഥ ഷെട്ടിക്കുമെതിരെ മൊത്തം അമ്പതോളം കേസുകളുണ്ട്. കൊലയും വധശ്രമവും തട്ടിക്കൊണ്ടുപോകലും വധഭീഷണിയും ഇതില്‍പെടും. ഇരുവരും അവിവാഹിതരാണ്. കാളി പൂജാരിയുടെ അനുയായിയാണ്.
ശിമോഗ സ്വദേശി ഹെബ്ബട്ടു മാഞ്ചയുടെ പാസ്‌പോര്‍ട്ട് മംഗളൂരുവിലേതാണ്. 13 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇവരെല്ലാം ഒന്നിലധികം പാസ് പോര്‍ട്ടുകള്‍ കൈവശം വെച്ച് വേഷപ്രഛന്നരായി പോലീസിനെ വെട്ടിച്ച് കഴിയുകയാണ്.
Keywords; Karnataka-news-ravi-pojaari-police-interpole-redcorner-notice
രവിപൂജാരി അടക്കമുള്ള അധോലോക ഗുണ്ടകള്‍ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
4/
5
Oleh
evisionnews