മഞ്ചേശ്വരം (www.evisionnews.in): ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയ വ്യാപക റെയ്ഡില്‍ മഞ്ചേശ്വരം കൊറലമൊഗറുവില്‍ അനധികൃതമായി കൂട്ടിയിട്ടിരുന്ന 100 ലോഡ് മണല്‍ പിടികൂടി. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയത്.
മഞ്ചേശ്വരത്ത് നടത്തിയ റെയ്ഡില്‍ ഡപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) എന്‍. ദേവിദാസ്, വില്ലേജ് ഓഫീസര്‍ മുഹമ്മദ് കുഞ്ഞി, ആന്റോ എന്നിവരും കാസര്‍കോട് നടത്തിയ റെയ്ഡില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ സലാം, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനുജോര്‍ജ്, വില്ലേജ് ഓഫീസര്‍ രമേശന്‍ എന്നിവരും ഹൊസ്ദുര്‍ഗില്‍ നടത്തിയ റെയ്ഡില്‍ എ.ഡി.എം കെ. അംബുജാക്ഷന്‍, അഡീഷണല്‍ തഹസില്‍ദാര്‍ നാരായണന്‍, വില്ലേജ് ഓഫീസര്‍ പ്രജീഷ് എന്നിവരും തൃക്കരിപ്പൂരില്‍ നടത്തിയ റെയ്ഡില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എച്ച്. ദിനേശന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. രത്‌നാകരന്‍ വില്ലേജ് ഓഫീസര്‍മാരായ സജീവന്‍, മനോജ് എന്നിവരും പങ്കെടുത്തു.
Keywords: Kasaragod-news-sandal-office
കലക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ റെയ്ഡ്: മഞ്ചേശ്വരത്ത് നിന്ന് 100 ലോഡ് മണല്‍ പിടികൂടി
4/
5
Oleh
evisionnews