Type Here to Get Search Results !

Bottom Ad

കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മയുടെ മൃതദേഹം വീട്ടിനടുത്തെ കുളത്തില്‍ കണ്ടെത്തി

ആദൂര്‍ (www.evisionnews.in): രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മയുടെ മൃതദേഹം വീട്ടുപറമ്പിന് സമീപത്തെ കുളത്തില്‍ കണ്ടെത്തി. ആദൂര്‍ ദേലംപാടിയിലെ കാറളം ഹൗസില്‍ അണ്ണു ഷെട്ടിയുടെ ഭാര്യ ലീലാവതി (75)യെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിനടുത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന ലീലാവതിയെ അര്‍ധരാത്രിയോടെ കാണാതാവുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടിലും പരിസരങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് വീട്ടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെ കുളത്തില്‍ ലീലാവതിയുടെ മൃതദേഹം കാണപ്പെട്ടത്. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത ശേഷം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. 

Post a Comment

0 Comments

Top Post Ad

Below Post Ad