Type Here to Get Search Results !

Bottom Ad

ലാത്തിയും തോക്കും ഉപയോഗിച്ച് കൊണ്ടുള്ള നിയമപാലനം വേണ്ട: പിണറായി


കണ്ണൂര്‍ (www.evisionnews.in): ലാത്തിയും തോക്കും ഉപയോഗിച്ച് കൊണ്ടുള്ള നിയമപാലനം വേണ്ടന്നും ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും മാത്രമല്ല നിയമപാലനം സാധ്യമാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി പോലീസ് ക്യാമ്പിലെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് പരിശീലനം കാലോചിതമായി മെച്ചപ്പെടുത്തണം. കൊളോണിയല്‍ മര്‍ദ്ദക സംവിധാനമല്ല പോലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എല്ലാ പോലീസ് സ്റ്റേഷനിലും പൗരാവകാശരേഖ പ്രദര്‍ശിപ്പിക്കും. ജനധാപത്യ പോലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.

പോലീസ് ജനങ്ങളോടു വിനയമുള്ളവരായിരിക്കണം. സംസ്ഥാനത്തിനകത്തും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വര്‍ഗീയത അടക്കം പലതരം ഭീഷണികള്‍ നാം നേരിടുന്നു. സുരക്ഷിത അന്തരീക്ഷത്തിനായി ജനങ്ങളുടെ പിന്തുണയുള്ള ജനാധിപത്യവും പോലീസ് സംവിധാനവും ആവശ്യമാണെന്നും പിണറായി പറഞ്ഞു.


Keywords: Kannur-news-police-case-kap
Tags

Post a Comment

0 Comments

Top Post Ad

Below Post Ad