Wednesday, 10 August 2016

ടൂറിസ്റ്റ് ഹോമിലെ വധശ്രമം: വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി



പയ്യന്നൂര്‍ (www.evisionnews.in): ചെറുപുഴയിലെ ടൂറിസ്റ്റ് ഹോമില്‍ സുഹൃത്തിനൊപ്പം മുറിയെടുത്ത പെരിങ്ങോം സ്വദേശിയെ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിരലടയാള വിദഗ്ദര്‍ ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധന്‍ യു. പ്രവീണ്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം യുവാക്കള്‍ താമസിച്ചിരുന്ന മുറിതുറന്ന് പരിശോധിച്ചു. മുറിയിലുണ്ടായിരുന്ന മദ്യക്കുപ്പികളില്‍ നിന്നും മറ്റും വിരലടയാളം ശേഖരിച്ചു. കേസ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന പയ്യന്നൂര്‍ സി.ഐ വി. രമേശന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിരലടയാള വിദഗ്ധര്‍ പരിശോധനക്കെത്തിയത്. 

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചെറുപുഴയിലെ എ.കെ ടൂറിസ്റ്റ് ഹോമില്‍ കൊമ്മച്ചി നബീലി (30)നെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സുഹൃത്ത് രാമന്തളി സ്വദേശി മുഹമ്മദ് അമീനു (34)മൊത്ത് ശനിയാഴ്ച വൈകിട്ടാണ് നിന്ന് ബഹളംകേട്ട് സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയപ്പോള്‍ നബീലിനെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇതിനിടെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനാണ് കേസ്. 

Related Posts

ടൂറിസ്റ്റ് ഹോമിലെ വധശ്രമം: വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.