Sunday, 7 August 2016

മാണിക്ക് സ്വാഗതം, അങ്ങോട്ട് പോയി ക്ഷണിക്കില്ല: കുമ്മനം രാജശേഖരന്‍



തിരുവനന്തപുരം (www.evisionnews.in): കേരളാ കോണ്‍ഗ്രസ് (എം)നെ അങ്ങോട്ട് പോയി ക്ഷണിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മാണി ആദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെയെന്നും കുമ്മനം പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി മാണിയെ സ്വാഗതം ചെയ്തത് ബി.ഡി.ജെ.എസിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാണിയെ എന്‍.ഡി.എയിലേക്കു സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. മാണിക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം നിരപരാധിയാണെന്നും തുഷാര്‍ പറഞ്ഞിരുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി യു.ഡി.എഫിന്റെ ഭാഗമായി നിന്ന കേരള കോണ്‍ഗ്രസ് കഴിഞ്ഞദിവസം സമദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇനി കോണ്‍ഗ്രസുമായും ഇടതു മുന്നണിയുമായും തുല്യദൂരം പാലിക്കുമെന്നായിരുന്നു മാണിയുടെ പ്രഖ്യാപനം. അന്തിമ നിലപാട് വിശദമായ ചര്‍ച്ചക്കുശേഷം പ്രഖ്യാപിക്കുമെന്നും മാണി പറഞ്ഞിരുന്നു.

ഇരുമുന്നണിയുമായും അകന്നു നില്‍ക്കുന്ന മാണിയെ അനുനയിപ്പിച്ചു വശത്താക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു വന്നിരുന്നു. മാണിയുമായും ജോസ് കെ. മാണിയുമായും രഹസ്യ കൂടിക്കാഴ്ചക്ക് ബി.ജെ.പി നേതാക്കള്‍ സമയം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം. 

Related Posts

മാണിക്ക് സ്വാഗതം, അങ്ങോട്ട് പോയി ക്ഷണിക്കില്ല: കുമ്മനം രാജശേഖരന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.