മംഗളൂരു (www.evisionnews.in): സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സുരക്ഷാ കാരണം പറഞ്ഞ് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് മംഗളൂരുവിലെ മാധ്യമ പ്രവര്‍ത്തകര്‍ ആഘോഷപരിപാടികള്‍ ബഹിഷ്‌കരിച്ചു. നെഹ്‌റു മൈതാനിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ മുന്നറിയിപ്പില്ലാതെ മാധ്യമങ്ങളെ പരിപാടി നടക്കുന്ന വേദിയിലേക്ക് കടത്തിവിടുന്നത് പോലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ദൃശ്യമാധ്യമങ്ങള്‍ക്കാണ് കൂടുതല്‍ കര്‍ശന നയം പോലീസ് സ്വീകരിച്ചത്. ഒരു പ്രത്യേക അതിരിട്ട് ഇവരെ പോലീസ് തടയുകയായിരുന്നു.
ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് ബഹിഷ്‌കരിച്ച് മൈതാനത്ത് നിന്ന് പുറത്തിറങ്ങി റോഡില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്ന ജില്ലയുടെ ചുമതലയുള്ള മന്ത്രി ബി രമാനാഥറൈയെ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് പ്രതിഷേധം രേഖപ്പെടുത്തി. മുന്നറിയിപ്പില്ലാതെ മാധ്യമങ്ങളെ തടഞ്ഞ നടപടിയില്‍ മന്ത്രിയും അസംതൃപ്തി രേഖപ്പെടുത്തി. ഇനിമേലില്‍ ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളോട് കാണിക്കില്ലെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിച്ച് മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.
മംഗളൂരുവില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഔദ്യോഗിക വിലക്ക്: മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങുകള്‍ ബഹിഷ്‌ക്കരിച്ചു
4/
5
Oleh
evisionnews